Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Waiting For Opportunities

Kottayam

അ​വ​കാ​ശി​ക​ളെ കാ​ത്ത് ബാ​ങ്കു​ക​ളി​ല്‍ 138 കോ​ടി രൂ​പ

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ല്‍ അ​​വ​​കാ​​ശി​​ക​​ളി​​ല്ലാ​​തെ ശേ​​ഷി​​ക്കു​​ന്ന​​ത് 138 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം. ജി​​ല്ല​​യി​​ല്‍ ഇ​​ത്ത​​രം 5.07 ല​​ക്ഷം അ​​ക്കൗ​​ണ്ടു​​ക​​ളാ​​ണു​​ള്ള​​ത്. ഇ​​ത്ത​​രം നി​​ക്ഷേ​​പ​​ങ്ങ​​ള്‍ അ​​ക്കൗ​​ണ്ട് ഉ​​ട​​മ​​യ്‌​​ക്കോ അ​​വ​​കാ​​ശി​​ക​​ള്‍​ക്കോ തി​​രി​​ച്ചു ന​​ല്‍​കു​​ന്ന​​തി​​നാ​​യി ‘നി​​ങ്ങ​​ളു​​ടെ പ​​ണം നി​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശം’ എ​​ന്ന പേ​​രി​​ല്‍ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യ പ്ര​​ത്യേ​​ക ക്യാ​​മ്പ് കോ​​ട്ട​​യ​​ത്ത് മൂ​​ന്നി​​ന് ന​​ട​​ക്കും.

ലീ​​ഡ് ബാ​​ങ്കി​​ന്‍റെ നേ​​തൃ​​ത്തി​​ല്‍ എ​​ല്ലാ ബാ​​ങ്കു​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ജി​​ല്ലാ​​ത​​ല ക്യാ​​മ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 10.30ന് ​​കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡി​​ലെ സെ​​ന്‍റ് ജോ​​സ​​ഫ് ക​​ത്തീ​​ഡ്ര​​ല്‍ ഹാ​​ളി​​ല്‍ കോ​​ട്ട​​യം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍ കു​​മാ​​ര്‍ മീ​​ണ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പ​​ത്തു വ​​ര്‍​ഷ​​ത്തി​​ലേ​​റെ​​യാ​​യി ഒ​​രു ഇ​​ട​​പാ​​ടു​​പോ​​ലും ന​​ട​​ക്കാ​​ത്ത അ​​ക്കൗ​​ണ്ടു​​ക​​ളാ​​ണ് അ​​വ​​കാ​​ശി​​ക​​ളി​​ല്ലാ​​ത്ത അ​​ക്കൗ​​ണ്ടാ​​യി പ​​രി​​ഗ​​ണി​​ക്കു​​ക. ഇ​​ത്ത​​രം അ​​ക്കൗ​​ണ്ടു​​ക​​ള്‍ റി​​സ​​ര്‍​വ് ബാ​​ങ്കി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണ്.

രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി 1.82 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ അ​​വ​​കാ​​ശി​​ക​​ളി​​ല്ലാ​​തെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളി​​ലു​​ള്ള​​ത്. അ​​വ​​കാ​​ശി​​ക​​ളാ​​ണെ​​ന്ന് ബോ​​ധ്യ​​മാ​​യാ​​ല്‍ തു​​ക തി​​രി​​കെ ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ക്യാ​​ന്പി​​ല്‍ ല​​ഭി​​ക്കും. ക്യാ​​ന്പി​​നു ശേ​​ഷ​​മു​​ള്ള തു​​ട​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍​ക്കാ​​യി എ​​ല്ലാ ബാ​​ങ്കു​​ക​​ളി​​ലും സ​​ഹാ​​യ​കേ​​ന്ദ്ര​​ങ്ങ​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കും.

Latest News

Up